ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടുത്തം

At Malayalam
1 Min Read

ആറ്റിങ്ങലിൽ യാത്രക്കിടെ കെ എസ് ആർ ടി സി ബസ്സിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. പുക കണ്ട് ബസ്, ദേശീയ പാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിനു സമീപത്ത് നിർത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കുന്നതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടർന്നു. തീയും പുകയും കണ്ട് സമീപത്തെ വ്യാപാര സ്ഥാപനത്തിനുളളിലെ അഗ്നി നിയന്ത്രണ സംവിധാനം എത്തിച്ച് ജീവനക്കാർ തീ കെടുത്തുകയായിരുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ യാണ് സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെ എസ് ആർ ടി സിയുടെ ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡി്നു സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയരുന്നത് കണ്ടെത്തിയത്. ബസ്സിന്റെ ഉൾവശത്തെ ചാർജിങ് സോക്കറ്റിനു സമീപത്തു നിന്നാണ് തീയും പുകയുമുയർന്നത്. ഇതിനോട് ചേർന്ന് വച്ചിരുന്ന ബാഗുകളിലും തീ പടർന്നു. തീയും പുകയും കണ്ട് ഉടൻ ബസ് റോഡ് അരികിലേക്ക് ഒതുക്കുകയും യാത്രക്കാരെ ബസ് ജീവനക്കാർ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. 50 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിലാണ് തീപിടുത്തം ഉണ്ടായത്.

Share This Article
Leave a comment