ഹാപ്പി അവേഴ്സ് : വിലക്കുറവുമായി സപ്ലൈ കോ

At Malayalam
1 Min Read

ഓണത്തിനുമുന്നോടിയായി സപ്ലൈകോ വിൽപ്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ 24 വരെ പകൽ രണ്ടുമുതൽ വൈകിട്ട്‌ നാലുവരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനേക്കാൾ 10 ശതമാനംവരെ വിലക്കുറവിൽ വിവിധ ഉൽപ്പന്നങ്ങൾ ലഭിക്കും.

വെളിച്ചെണ്ണയടക്കമുള്ള ശബരി ഉൽപ്പന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവുണ്ട്. ​അഞ്ച് പുതിയ ഉൽപ്പന്നങ്ങൾ 19ന്‌ പുറത്തിറക്കും​. കൊച്ചി സപ്ലൈകോ ശബരി ബ്രാൻഡിൽ അഞ്ച്‌ പുതിയ ഉൽപ്പന്നങ്ങൾ ഇന്ന് എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനംചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. നടി റിമ കല്ലിങ്കൽ ഏറ്റുവാങ്ങും.

അരിപ്പൊടി ( പുട്ടുപൊടി, അപ്പംപൊടി ), പായസം മിക്സ് (സേമിയ, പാലട 200 ഗ്രാം പാക്കറ്റുകൾ ), പഞ്ചസാര, ഉപ്പ് ( കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടൻ മട്ട (വടിയരി, ഉണ്ടയരി ) എന്നിവയാണ് ശബരി ബ്രാൻഡിൽ വിപണിയിലിറക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ.

Share This Article
Leave a comment