ഉപരാഷ്ട്രപതി : പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് എൻ ഡി എ സ്ഥാനാർത്ഥി

At Malayalam
1 Min Read

എൻ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമൂഹ മാധ്യമത്തിലൂടെ നന്ദി അറിയിച്ചു. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിനാണ് അദ്ദേഹം നന്ദി പറയുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ബി ജെ പി പാർലമെന്റി ബോർഡ് യോഗത്തിലാണ് സി പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്.

ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്തേണ്ടി വന്നത്. അങ്ങനെയാണ് സി പി രാധാകൃഷ്ണനെ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനം ഉണ്ടായതും. മുതിർന്ന ബി ജെ പി നേതാവായ സി പി രാധാകൃഷ്ണൻ തെന്നിന്ത്യയിൽ നിന്നുള്ള ആർ എസ് എസിൻ്റെ പ്രമുഖ നേതാവാണ്. നിലവിൽ മഹാരാഷ്ട്ര ഗവർണറായ രാധാകൃഷ്ണൻ ജാർഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്.

2004 മുതൽ 2007 വരെ തമിഴ്നാട് സംസ്ഥാനത്തെ ബി ജെ പി അധ്യക്ഷനുമായിരുന്നു. കേരളത്തിൽ ബി ജെ പിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗം എന്ന നിലയിലും സി പി രാധാകൃഷ്ണൻ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുണ്ട്.

Share This Article
Leave a comment