കൊല്ലം ജില്ലയിലെ വിവിധ ബ്ലോക്ക് / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ( തൊടിയൂര്‍, പേരയം, പനയം, മേലില, എഴുകോണ്‍, കരീപ്ര, വെളിയം, തലവൂര്‍, പത്തനാപുരം, ആര്യങ്കാവ്, ഇളമാട്, ചടയമംഗലം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഒഴികെ ) പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു / തതുല്യം. പ്രായപരിധി : 18 – 40 വയസ്. അതത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സ്ഥിര താമസക്കാരായിരിക്കണം.
മുന്‍വര്‍ഷങ്ങളില്‍ പ്രൊമോട്ടറായി പ്രവര്‍ത്തിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കരുത്. പ്രതിമാസം 10,000 രൂപ ഹോണറേറിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 22 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം ബ്ലോക്ക് / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭ്യമാണ്. ഫോണ്‍ : 0474 – 2794996.