തിരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, തിരുവനന്തപുരം ജില്ലയിലെ ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷനുകളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർഡോ : രത്തന്‍ യു കേല്‍ക്കറിൻ്റെ അധ്യക്ഷതയിൽ, ഓൺലൈൻ യോഗം നടന്നു. ഇരുപതോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ കാലങ്ങളിൽ റൂറൽ പ്രദേശങ്ങളെ അപേക്ഷിച്ച് അർബൻ പ്രദേശങ്ങളിൽ വോട്ടിംഗ് ശതമാനം കുറവാണെന്നും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള അവബോധ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ നിർണായകമാണെന്നും പറഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഫ്ലാറ്റ് ഉടമകളുടെയും അസോസിയേഷനുകളുടെയും സഹകരണം അഭ്യർത്ഥിച്ചു.
ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ടർ രജിസ്ട്രേഷനും അനുബന്ധ പ്രവർത്തികള്‍ക്കുമായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പ്രതിനിധികൾ അഭിപ്രായപ്പെട്ട പ്രകാരം ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടർ രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.