തിരുവനന്തപുരം ജില്ലാ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നെയ്യാർഡാം കിക്മ എം ബി എ കോളജും സംയുക്തമായി ആഗസ്റ്റ് 23 ശനിയാഴ്ച 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ മിനി ജോബ്ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കും.
പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളായ എച്ച് ഡി എഫ് സി ലൈഫ് ഇൻഷ്വറൻസ്, മുത്തൂറ്റ് മൈക്രോഫിൻ, നിപ്പോൺ ടോയോട്ട, മരിക്കാർ മോട്ടോർസ്, ലുലു ഗ്രൂപ്പ്, ഭാരതി എക്സാ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും. സെയിൽസ്, മാർക്കറ്റിംഗ്, ഡെലിവറി, ഇലക്ട്രോണികസ്, അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ റ്റി ഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് ഈ തൊഴിൽമേള പ്രയോജനപ്പെടുത്താം. രജിസ്റ്റർ ചെയ്യുന്നതിനായി 0471- 2992609 / 8921916220 / 9188001600 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.