പമ്പ മഹാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരായി പി ശങ്കരൻ നമ്പൂതിരി, ടി എസ് വിഷ്ണു നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. രാവിലെ പമ്പാ ഗണപതി ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. നിലവിൽ തിരുവനന്തപുരം ആര്യശാല ദേവസ്വത്തിലെ മേൽശാന്തിയാണ് പി ശങ്കരൻ നമ്പൂതിരി. എറണാകുളം കോതക്കുളങ്ങര ദേവസ്വത്തിലെ മേൽശാന്തിയാണ് ടി എസ് വിഷ്ണു നമ്പൂതിരി. നറുക്കെടുപ്പ് നടപടി ക്രമങ്ങൾക്ക് ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ നേതൃത്വം നൽകി.
Recent Updates