മഞ്ചേരി മെഡിക്കൽ കോളജ് : മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നത്

At Malayalam
1 Min Read

മലപ്പുറം മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് ( KASP) കീഴിൽ 228 താൽകാലിക ജീവനക്കാരും എച്ച് ഡി എസിനു കീഴിൽ 216 തത്കാലിക ജീവനക്കാരുമാണ് വിവിധ ഡിപ്പാർട്മെന്റ്കളിലായി ജോലി ചെയ്തു വരുന്നത്. K A S P ക്ക് കീഴിലുള്ള ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പള ഇനത്തിൽ 48 ലക്ഷം രൂപ ചെലവ് വരുന്നുണ്ട്.

H D S നു കീഴിൽ നിയമിതരായ ജീവനക്കാർക്ക് ജൂൺ വരെയുള്ള മുഴുവൻ വേതനവും നൽകിയിട്ടുണ്ട്. അവർക്കു കുടിശ്ശിക ഉണ്ടായിട്ടില്ല.സാധാരണ എല്ലാ മാസവും 15 ഓടു കൂടിയാണ് താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകി വരുന്നത്. വകുപ്പ് മന്ത്രി ആശുപത്രി സന്ദർശിച്ചത് 12 നാണ്.

ഈ വർഷം സർക്കാർ 7 കോടി 68 ലക്ഷം രൂപ ആശുപത്രിക്ക് K A S P ഇനത്തിൽ ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്.ഇതിൽ ഒന്നര കോടി രൂപ ജൂൺ മാസത്തിലാണ് കിട്ടിയത്. ഇത് ഉപയോഗിച്ച് അതുവരെ ശമ്പളം നൽകാൻ സാധിച്ചിട്ടുമുണ്ട്. മാർഗ്ഗരേഖ പ്രകാരം പ്രകാരം 60 ശതമാനം മരുന്നും മറ്റു അനുബന്ധ സാധനങ്ങൾ വാങ്ങുന്നതിനും 40 ശതമാനം ജീവനക്കാരുടെ വേതനത്തിനുമാണ് ഫണ്ട്‌ ഉപയോഗിക്കുന്നത്. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് K A S Pന് കീഴിലുള്ള ജീവനക്കാർക്ക് ജൂൺ മാസത്തിൽ 6,000 രൂപ വീതം നൽകിയിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പളം നൽകാനുമുണ്ട്. ഫണ്ട്‌ വരുന്ന മുറക്ക് അടിയന്തിര പ്രാധാന്യം നൽകി ശമ്പളം നൽകുന്നതാണ്.

K A S P പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്ഥാപനത്തിൽ പ്രതിമാസം ഒന്നര കോടി രൂപ യുടെ സൗജന്യ ചികിത്സ നൽകി വരുന്നുണ്ട്.
എല്ലാമാസവും സാധാരണ ഗതിയിൽ 15 നകമാണ് H D Sനു കീഴിലെ താൽക്കാലിക ജീവനക്കാർക്ക് വേതനം ലഭിക്കുന്നത് എന്നിരിക്കെയാണ് ആഗസ്റ്റ് 12 ന് ആരോഗ്യ വകുപ്പു മന്ത്രി ആശുപത്രി സന്ദർശിച്ച സമയത്ത് മന്ത്രിയുടെ മുൻപാകെ വേതനം ലഭിച്ചില്ല എന്നു പറഞ്ഞ് ജീവനക്കാർ പരാതി ഉയർത്തിയിരിക്കുന്നത്.

- Advertisement -
Share This Article
Leave a comment