കോന്നിയിൽ കെ എസ് ആർ ടി സി യുടെ ബസും എതിരേ വന്ന ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇന്നലെ രാത്രി ഏകദേശം ഒമ്പതു മണിയോടെയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. 20 ഓളം പേർക്ക് അപകടത്തിൽ പരിക്കു പറ്റിയതായാണ് വിവരം. ബസ് ഡ്രൈവറുടെ നില ഗുരുതരമാണന്ന് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പരിസരവാസികൾ പറഞ്ഞു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Recent Updates