*മുന്‍ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോച്ചുമായിരുന്ന ബോബ് സിംപ്‌സണ്‍ (89) അന്തരിച്ചു.
*ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു.
*നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്തു വരണമെന്ന് ശ്വേത മേനോൻ.
*ഞാൻ അമ്മയിൽ അംഗമല്ല, അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചും പുതിയ നേതൃത്വത്തെ കുറിച്ചും പ്രതികരിക്കാനില്ലെന്നും നടി ഭാവന.
*അമ്മ സംഘടനയിൽ നിന്നും പുറത്തുപോയ സഹപ്രവർത്തകരെ തിരികെ കൊണ്ടു വരുമെന്ന് ശ്വേത മേനോൻ.
*എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ റിപ്പോർട്ടിൻ്റെ ഉള്ളടക്കം പൊതുതാൽപര്യ ബന്ധമില്ലാത്തത്, പുറത്തുവിട്ടാൽ സ്വകാര്യതയെ ബാധിക്കുമെന്നും വിവരാവകാശത്തിനു മറുപടി.
*നവീൻ ബാബുവിന്റെ മരണം : തുടരന്വേഷണത്തെ കോടതിയിൽ എതിർത്ത് പി പി ദിവ്യ. കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 23ലേക്ക് മാറ്റി.
*വർക്കല നിയമസഭാ സീറ്റാണെങ്കിൽ വേണ്ട ; തൃശ്ശൂർ അല്ലെങ്കിൽ വട്ടിയൂർക്കാവ് സീറ്റു കിട്ടിയാൽ മാത്രം മത്സരിക്കും, ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് കെ സുരേന്ദ്രൻ.
*നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ വാസ്തവവിരുദ്ധം, അന്വേഷണ പരിധിയിൽ വരുന്ന മുഴുവൻ കാര്യങ്ങളും അന്വേഷിച്ചതാണ്. തുടരന്വേഷണ ഹർജി തള്ളണമെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്.
*കോഴിക്കോട് അങ്കണവാടിയിലെ കോൺക്രീറ്റ് പാളി അടർന്നു വീണു. കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനിൽ പരാതി നൽകിയിരുന്നതായി അധികൃതർ.