ട്രെയിനിൻ്റെ സീറ്റിൽ രക്‌തക്കറ

At Malayalam
1 Min Read

ആലപ്പുഴ – ധൻബാദ് എക്‌സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ട്രെയിനിൻ്റെ സീറ്റിലും രക്‌തക്കറ കണ്ടെത്തി.

വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ധൻബാദ് – ആലപ്പുഴ എക്‌സ്പ്രസിൻ്റെ രണ്ടു കോച്ചുകൾക്കിടയിലെ ചവറ്റുകുട്ടയിലായിരുന്നു കുഞ്ഞിൻ്റെ മൃതശരീരം കണ്ടെത്തിയത്.

ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്‌തക്കറ കണ്ടെത്തിയത്. രക്തക്കറ കുഞ്ഞിന്റേതാണോ എന്നറിയാൻ പരിശോധന നടത്തും.

എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം.

- Advertisement -
Share This Article
Leave a comment