*അമ്മയുടെ തലപ്പത്തേക്ക് ഒരു സ്ത്രീ വരണമെന്ന് പറഞ്ഞു, സ്ത്രീ വന്നു, എല്ലാവരെയും ഒപ്പം ചേർത്ത് മുന്നോട്ടുപോകും – ശ്വേതാ മേനോൻ.
*ആർ എസ് എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രിസ്ത്യാനികളെന്ന് ചില വൈദിക ശ്രേഷ്ഠർ മറക്കുന്നു ; ആർ എസ് എസിലും ബി ജെ പിയിലും അവർ പുതിയ മിത്രത്തെ തേടുന്നു, നമുക്ക് അറിയാത്ത എന്തോ കാരണത്താൽ അവരോട് ചങ്ങാത്തം കൂടുന്നു – സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
*പൊലീസുകാർ അമിതാധികാരം ഉപയോഗിക്കുന്നു , എ ഡി ജി പി അജിത് കുമാറിനെ പോലെയുള്ളവർ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ല എന്ന് സി പി ഐയുടെ രാഷ്ട്രീയ റിപ്പോർട്ട്.
*ശ്വേതാ മേനോൻ അടുത്ത സുഹൃത്ത് , ആരുജയിച്ചാലും അവർക്കൊപ്പമുണ്ടാകും, അമ്മ തുടങ്ങിവെച്ച നല്ല പ്രവൃത്തികൾ തുടരും – ബാബുരാജ്.
*പൊളിയാത്ത പാലാരിവട്ടം പാലത്തിന്റെ പേരിലാണ് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയത് ; ഇപ്പോൾ പാലങ്ങൾ കൂട്ടത്തോടെ തകർന്നിട്ടും ആർക്കെതിരെയും നടപടിയില്ല – പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
*കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി ബി ജെ പി ജില്ലാ നേതൃത്വം.
*ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസർ ഫുട്ബോൾ ക്ലബ് ഇന്ത്യയിലേക്ക് വരുന്നു. എ എഫ് സി ചാമ്പ്യൻസ് ലീഗിൽ എഫ് സി ഗോവയ്ക്കെതിരെ മത്സരിക്കും.
*ബെംഗളൂരു വിൽസൺ ഗാർഡനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ഏഴുപേർക്ക് പരിക്ക്, നിരവധി വീടുകൾക്ക് കേടുപാടും സംഭവിച്ചു.
