വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*ആകാശത്തേക്ക് വ്യാപകമായി വെടിവയ്പ്പ് ; പാകിസ്താനിൽ സ്വാതന്ത്ര്യദിനാഘോഷം അതിരുവിട്ടു.

*ഡി സി സി പ്രസിഡൻ്റിനെ ക്ഷണിച്ചില്ല ; ഐ എന്‍ ടി യു സി ചടങ്ങില്‍ നിന്ന് വി ഡി സതീശന്‍ മാറി നിന്നു , അതിൽ വിമർശനം നടത്തി ആർ ചന്ദ്രശേഖരൻ.

*കുവൈത്ത് മദ്യ ദുരന്തം ; മലയാളികൾ ഉൾപ്പടെ 13 പേർ മരിച്ചതായി വിവരം.

*തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ്സുകാരനെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരുത്തിയ സംഭവം ; എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറോട് മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി.

- Advertisement -

*നിമിഷപ്രിയയുടെ മോചനം ; അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ല. ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വച്ചു, എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കും.

*രാഹുല്‍ ഗാന്ധി തെറ്റായ വ്യാഖ്യാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു, ഒരാള്‍ രണ്ടുവോട്ട് ചെയ്തുവെന്നതിന് തെളിവ് സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

*എസ്‌കോർട്ട് അകമ്പടി ഉണ്ടായിട്ടും പാലിയേക്കര ടോൾ പ്ലാസ കടന്നപ്പോൾ ബുദ്ധിമുട്ട് താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്.

*തെരുവു നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണമെന്ന ഉത്തരവിന് സ്റ്റേയില്ല ; മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റി. ഡെൽഹിയിലെ തെരുവു നായ്ക്കളെ പിടികൂടി എട്ടാഴ്ചക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റും.

*വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ശംഖുമുഖം ബീച്ചിൽ ഇന്ന് (ആഗസ്റ്റ് 15) വൈകിട്ട് 6:30ന്.

- Advertisement -

*വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു.

*ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗിക പാനലിന് ജയം ; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment