ശമ്പളം ചോദിച്ച കരാർ ജീവനക്കാര്‍ക്കെതിരെ കേസ്

At Malayalam
1 Min Read

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യമന്ത്രി വീണാജോർജിനോട് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെയ്ക്കുകയും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ഗവ.മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടാനം ചെയ്യാൻ ചെവ്വാഴ്ചയാണ് മന്ത്രി എത്തിയിരുന്നത്.

എച്ച് ഡി സിക്കു കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്‍റ്, എക്സറെ ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്. വേഗത്തിൽ പോകാൻ ഒരുങ്ങിയതോടെ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി ജീവനക്കാർ ബഹളം വച്ചിരുന്നു. പ്രിൻസിപ്പാൾ ഡോ : കെ കെ അനിൽരാജിന്‍റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്.

Share This Article
Leave a comment