മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ ആന്‍റ് ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും ( ഐ യു സി ഡി എസ് ) തിരുവനന്തപുരത്തെ കരുണാസായ് ഡി അഡിക്ഷന്‍ ആന്‍റ് മെന്‍റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ഡിസബിലിറ്റി, ഡിപ്ലോമ ഇന്‍ ന്യൂറോസൈക്കോളജി ഓഫ് ഡിസബിലിറ്റി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തെ കോഴ്സുകള്‍ക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലാസുകള്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലും കരുണാസായ് കാമ്പസിലുമായി നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 9496101530, 8547165178. iucdsmgu@mgu.ac.in, karunasai.tvpm@gmail.com
