സ്കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷിക്കാം

At Malayalam
1 Min Read

കേരളാ ഗവൺമെന്റ് നഴ്സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്ലസ്ടു എല്ലാ ഗ്രൂപ്പും സി ബി എസ് ഇ, ഐ സി എസ് ഇ, ടി എച്ച് എസ് എൽ സി, വി എച്ച് എസ് ഇ, എസ് എസ് എൽ സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കാണ് ക്യാഷ് അവാർഡ് നൽകുന്നത്. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ മൂന്നു മാസത്തിനകം ഇതിനുള്ള അപേക്ഷ നിശ്ചിത ഫോറത്തിൽ അതതു ജില്ലകളിലെ എം സി എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.

വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് ഗവൺമെന്റ് നടത്തിയ എൻട്രൻസ് പരീക്ഷ മുഖേന ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷൻ കിട്ടി മൂന്നു മാസത്തിനകമോ നവംബർ 30 ന് അകമോ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. കോഴ്സ് തീരുന്നതുവരെ ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0471 – 2469049.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment