സെക്രട്ടേറിയറ്റിനു മുന്നില്‍ കെ എസ് ആർ ടി സി ബസിടിച്ച് സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡു മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. തിരുവനന്തപുരം പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെയായിരുന്നു അപകടം.
ഭർത്താവ് പ്രദീപിനൊപ്പം കെ സ് ആർ ടി സി ബസിലെത്തിയ ഇവർ സ്റ്റ്ച്യുവിലെ സ്റ്റോപ്പില്‍ വന്നിറങ്ങിയതാണ്. ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോ ഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.