എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വർഷ ബിരുദ / ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് (സ്പെഷ്യൽ അലോട്ട്മെ൯്റ് ) അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 12 ന് മുമ്പ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ നേരിട്ടെത്തിയാണ് ( ഓഫ്ലൈൻ മോഡ് ) അപേക്ഷ സമർപ്പിക്കേണ്ടത്. അന്നു ലഭിക്കുന്ന അപേക്ഷകരുടെ റാങ്ക് പട്ടിക തയാറാക്കിയശേഷം നിലവിലുള്ളതും ഉണ്ടാവാനിടയുള്ളതുമായ ഒഴിവുകളിൽ പ്രവേശനം നടത്തും. വിശദ വിവരങ്ങൾ കോളജ് വെബ്സൈറ്റിൽ ലഭ്യമാണ് (maharajas.kreap.co.in).