ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ആഗസ്റ്റ് 12 ചൊവ്വ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 14 വ്യാഴം രാവിലെ 10.00 മണിക്ക് നടക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.
കൂടുതല്‍ വിവരങ്ങൾക്ക് 0486 – 2233250 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ www.gecidukki.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.