കണക്കിൽപ്പെടാത്ത 31ലക്ഷവുമായി പിടിയിൽ

At Malayalam
0 Min Read

രേഖകൾ ഇല്ലാതെ വന്ദേ ഭാരത് ട്രെയിനിൽ കടത്തിയ 31 ലക്ഷം രൂപയുമായി യുവാവ് പിടിയിലായി. ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസിൽ ആണ് 31 ലക്ഷം രൂപയുമായി യുവാവ് സഞ്ചരിച്ചിരുന്നത്.

ആലപ്പുഴമുല്ലയ്ക്കൽ സ്ട്രീറ്റിൽ പരാശക്തിവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി തുളസി റാം മനൊ ( 38) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.

Share This Article
Leave a comment