മാങ്കോട് രാധാകൃഷ്ണൻ സി പി ഐ ജില്ലാ സെക്രട്ടറി

At Malayalam
1 Min Read

മാങ്കോട് രാധാകൃഷ്ണനെ സി പി ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരം വഴുതക്കാട് ടാഗോർ തീയേറ്ററിൽസമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി ഒരിക്കൽ കൂടി തെരഞ്ഞെടുത്തത്.

ബാല വേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണൻ വിദ്യാർത്ഥി യുവജന നേതാവായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റായിരുന്നു.12 വർഷക്കാലം സി പി ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1994 മുതൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവിൽ അംഗമാണ്. 2001 മുതൽ 2011 വരെ രണ്ടു തവണ നെടുമങ്ങാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

53 പൂർണ അംഗങ്ങളും അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളും ഉൾപ്പടെ 58 അംഗ ജില്ലാ കൗൺസിലിനേയും 57 സംസ്ഥാന സമ്മേളന പ്രതിനിധികളേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment