*കനത്ത മഴ തുടരുന്നു. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു.
*സർക്കാരിന് ആരുമായും കരാറില്ല. അർജന്റീന ടീമുമായി കരാർ ഒപ്പിട്ടത് സ്പോൺസർ. പുറത്തു വന്നത് വിശ്വാസ്യതയില്ലാത്ത ചാറ്റാണന്നും മന്ത്രി വി അബ്ദുറഹിമാൻ.
*കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. പുനഃസംഘടന അന്തിമ പട്ടികയില്‍ ഇടഞ്ഞ് കെ സുധാകരന്‍, നിര്‍ണായക ചര്‍ച്ചകള്‍ ഇന്നും നാളെയുമായി നടക്കും.
*മോഷണ ശ്രമം പ്രതിരോധിച്ച വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. തൃശ്ശൂർ സ്വദേശിനി അമ്മിണി ജോസിന് പരിക്ക്.
*കാനഡയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളി പൈലറ്റ് പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ ഗൗതം സന്തോഷിന്റെ ( 27 ) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും.
*അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്കു മുന്നിൽ സംസാരിക്കരുതെന്ന് മത്സര രംഗത്തുള്ളവർക്കും അംഗങ്ങൾക്കും നിർദേശം നൽകി സംഘടന. വിലക്ക് മെമ്മറി കാർഡ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ.
*കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ 10 കോടി റിവോൾവിങ് ഫണ്ട് അനുവദിച്ചു. ചകിരി ലഭ്യത ഉറപ്പാക്കാൻ കയർ ഫൈബർ ബാങ്ക് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്.
*ഞങ്ങളൊക്കെ വൈരുധ്യാത്മക ഭൗതികവാദത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. ജോത്സ്യൻമാരെ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ലന്നും എ കെ ബാലൻ.