തിരുവനന്തപുരം ചാക്ക സർക്കാർ ഐ ടി ഐയിലെ ഒഴിവുള്ള വനിത സംവരണ സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 13 മുതൽ 19 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ചാക്ക ഐ ടി ഐയിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ ഫീസ് 100 രൂപ.
എസ് എസ് എൽ സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. ഫോൺ : 0471 – 2502612.
