അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം

At Malayalam
0 Min Read

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറത്തിറക്കുന്ന ദുരന്ത നിവാരണവുമായും രോഗ പ്രതിരോധ പ്രവർത്തനവുമായും മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയുള്ള ബോധവൽക്കരണവുമായും  ബന്ധപ്പെട്ട  ഉത്തരവുകൾ, നടപടിക്രമങ്ങൾ, അറിയിപ്പുകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, സർക്കുലറുകൾ ഉൾപ്പെടെ എല്ലാ രേഖകളും മലയാളത്തിൽത്തന്നെയായിരിക്കണമെന്ന് ഉദ്യോഗസ്ഥ – ഭരണ പരിഷ്കാര ( ഔദ്യോഗിക ഭാഷ ) വകുപ്പ് ഉത്തരവിറക്കി. ഇത്തരം അറിയിപ്പുകളും പരസ്യങ്ങളും മലയാളത്തിലായിരിക്കണമെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Share This Article
Leave a comment