കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് 5 വർഷം

At Malayalam
1 Min Read
                    കരിപ്പൂർ വിമാനത്താവളത്തിലെ ആദ്യ വിമാന അപകടത്തിന് അഞ്ചാണ്ട്. 2020 ഓഗസ്റ്റ് ഏഴിന്നായിരുന്നു നാടിനെ നടുക്കിയ വിമാന ദുരന്തം. കോവിഡ് കാലത്ത് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു റൺവേയിൽ കിഴക്കുഭാഗത്ത്  താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വിമാനം മൂന്നായി പിളർന്നു. 

രണ്ടു പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ദുരന്തത്തിൽ മരിക്കുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 65 പേർ പൂർണമായ ആരോഗ്യ സ്ഥിതി ഇനിയും വീണ്ടെടുത്തിട്ടില്ല. തുടർ ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ട അവസ്ഥയിലാണ് ഇവരിൽ പലരും. വീൽചെയറിലാണ് ഇവരുടെ ജീവിതം. ആരോഗ്യ പ്രശ്നങ്ങൾ മൂലം ഒരു ജോലിക്കും പോകാൻ കഴിയാത്തവരും ജീവിതമാർഗം അടഞ്ഞവരും ഉണ്ട്. ഇൻഷുറൻസ് തുക ലഭിച്ചതോടെ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഇവരെ കയ്യൊഴിഞ്ഞ സ്ഥിതിയുമാണ്.

വിമാന അപകട ശേഷം കേന്ദ്രവും കേരളവും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ചികിത്സയും ഇൻഷുറൻസ് കിട്ടിയതോടെ അവസാനിക്കുകയായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment