തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമായി കൈ കോര്‍ത്ത് കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സില്‍ ( കെ – ഡിസ്‌ക് ) വിജ്ഞാന കേരളം പദ്ധതിയിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക്, മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മൂന്ന്, നഗര സഭകളിലേക്ക് ഒന്ന് എന്നിങ്ങനെ ഇന്റേണുകളെ നിയമിക്കുന്നു.
മാനേജ്മെന്റ്, സോഷ്യല്‍ വര്‍ക്ക്, നരവംശ ശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഡിസെന്‍ട്രലൈസേഷന്‍ ആന്റ് ഗവേര്‍ണന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ വിവിധ വിഷയ മേഖലകളില്‍ എഞ്ചിനീയറിങ് ബിരുദമോ ഉള്ള 35 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
തെരെഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. https://docs.google.com/forms/d/e/1FAIpQLSfCEl6FxcrmMfzBG5bnX3OnDxOVYQzS7QDF-yksJRpv35V6Xg/viewform എന്ന ഗൂഗിള്‍ ഫോം ലിങ്കു വഴി ആഗസ്റ്റ് 15ന് മുന്‍പായി അപേക്ഷിക്കണം.