തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ ആറുശതമാനം മുതൽ എട്ടുശതമാനം വരെ പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു.
18 നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി (വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ ) വായ്പ അനുവദിക്കും. www.kswdc.org വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471 – 2328257, 9496015005, 9496015006.