മയക്കുമരുന്ന് കടത്തിയ യുവതി പിടിയിൽ

At Malayalam
1 Min Read

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന ഇടനിലക്കാരിലൊരാളായ യുവതിയെ തിരുവനന്തപുരം ഫോർട്ട് പൊലീസ് പിടികൂടി. നഴ്സിംഗ് വിദ്യാർത്ഥിനിയായ പാലാ സ്വദേശി അനുവാണ് (22) പിടിയിലായത്. കഴിഞ്ഞദിവസം എം ഡി എം എയുമായി പിടിയിലായ തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ഗോപകുമാറിനെ ചോദ്യം ചെയ്‌തപ്പോഴാണ് ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്ന് മനസിലായത്. പിന്നാലെ ഫോർട്ട് പൊലീസ് ബംഗളുരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് യുവതി കൂടി പിടിയിലാകുന്നത്.

ലഹരി വസ്തുക്കൾ കേരളത്തിലെ ചില്ലറ വിതരണക്കാർക്ക് എത്തിച്ചു നൽകുന്നത് അനുവാണെന്ന് പൊലീസ് പറഞ്ഞു. വിവിധ ജില്ലകളിലേക്ക് കഴിഞ്ഞ രണ്ടുവർഷമായി അനു യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തുന്നുണ്ടന്നും ചോദ്യം ചെയ്യലിൽ നിന്നു വ്യക്തമായി. മലയാളി വിദ്യാർഥികൾ താസമിക്കുന്ന പേയിംഗ് ഗസ്റ്റ് വീടുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നത്.

ലക്ഷക്കണക്കിനു രൂപയുടെ മയക്കുമരുന്നും സിന്തറ്റിക് ഡ്രഗ്സും ഇവർ വഴി കേരളത്തിലെത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. സോഷ്യൽ മീഡിയ വഴിയും കച്ചവടം നടക്കുന്നുണ്ട്. റിമാൻഡിലായ യുവതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

- Advertisement -
Share This Article
Leave a comment