സ്പോട്ട് അഡ്മിഷന്‍

At Malayalam
1 Min Read

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് നടത്തുന്ന രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ് എസ് എല്‍ സി യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. കോഴ്‌സില്‍ പ്രധാനമായും വസ്ത്ര നിര്‍മ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കും.

പരമ്പരാഗത വസ്ത്ര നിര്‍മ്മാണത്തോടൊപ്പം കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫാഷന്‍ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നല്‍കുന്നുണ്ട്.

താത്പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് എട്ടിന് രാവിലെ 10 ന് നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ആവശൃമായ അസല്‍ രേഖകള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0472 – 2812686, 9074141036, 9895543647, 8606748211, 7356902560

Share This Article
Leave a comment