തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു.
കൊടുവഴന്നൂർ വലിയകാട് മഹേഷ് ഭവനിൽ മഹേഷ് ആണ് മരിച്ചത്. 35 വയസായിരുന്നു മഹേഷിൻ്റെ പ്രായം.
കഴിഞ്ഞ രണ്ടുദിവസമായി മഹേഷ് സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു. ഗ്യാരേജിൽ റിപ്പയറിംഗിന് നൽകിയിരുന്ന തൻ്റെ ഓട്ടോറിക്ഷ നോക്കാനായി സ്വകാര്യബസ്സിലെ ജോലിക്കിടയിൽ കിളിമാനൂർ പുതിയകാവിൽ ഇറങ്ങിയപ്പോഴാണ് കുഴഞ്ഞു വീണത്. ഉടനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.