വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
2 Min Read

*കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം തുടരും’; പള്ളികളിൽ ഇടയലേഖനം വായിച്ചു.

*റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ കുറച്ചേക്കുമെന്ന് സൂചന , ബുധനാഴ്ച വരുന്ന നയപ്രഖ്യാപനത്തിൽ കാൽ ശതമാനം നിരക്കിളവുണ്ടായേക്കും.

*പാസ്റ്ററുടെ കാൽ വെട്ടുമെന്ന് സംഘപരിവാർ പ്രവർത്തകരുടെ ഭീഷണിയിൽ ബത്തേരി പൊലിസ് സ്വമേധയാ കേസെടുത്തു.

*ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാൽ അന്തരിച്ചു. വിടവാങ്ങിയത് കണ്ണൂരിന്‍റെ സ്വന്തം ‘രണ്ടു രൂപ ഡോക്ടര്‍’.

- Advertisement -

*തമിഴ്നാട് ചിദംബരത്ത് മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. എറണാകുളം സ്വദേശി ഫ്രെഡിയുടെ നൃത്ത സംഘമാണ് അപകടത്തിൽപ്പെട്ടത്, അണ്ണാമലൈ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

*പൊലീസിനെ ആക്രമിച്ചതിന് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിനെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കും.

*കോട്ടയം ജില്ലയിൽ മഴ തുടരുന്നതിനാലും മഴ മുന്നറിപ്പുകളുടെ പശ്ചാത്തലത്തിലും ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളിലെ പ്രവേശനം ഓഗസ്റ്റ് ആറുവരെ നിരോധിച്ച് ഉത്തരവായി. ജില്ലയിൽ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് മൂന്നുമുതൽ ആറുവരെ നിരോധിച്ചിട്ടുമുണ്ട്.

*ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി, സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

*കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വത്തിനെതിരെ ഹിന്ദു ഐക്യവേദി. വോട്ടിനുവേണ്ടി മുട്ടുമടക്കാത്ത രാഷ്ട്രീയക്കാരുണ്ടെങ്കിൽ ക്രൈസ്തവ സ്ഥാപനങ്ങളിലെ മനുഷ്യാവകാശ ലംഘനം അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദിയുടെ ആവശ്യം.

- Advertisement -

*അഞ്ചു വർഷത്തിനിടെ എൻ ഡി പി എസ് കേസുകളിൽ വൻ വർധന. കുട്ടികൾ പ്രതികളായ 1, 822 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

*അർജൻ്റീന ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്.

*ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു.

- Advertisement -

*പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച നിലയിൽ കണ്ടെത്തിയത് കൊട്ടാരക്കരയിലെ വീടിനുള്ളിലാണ് കണ്ടെത്തിയത്. ആനന്ദ് ഹരിപ്രസാദ് ആണ് മരിച്ചത്. 49 വയസാണ് ഇയാളുടെ പ്രായം.

*ക്യാബിന്‍ ബാഗേജ് അധികമായതിനാല്‍ പണം നല്‍കണമെന്ന് ജീവനക്കാര്‍. ശ്രീനഗര്‍ വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് ജീവനക്കാരെ സൈനികനായ യാത്രക്കാരന്‍ മർദിച്ചു.

Share This Article
Leave a comment