മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനും വാഗ്മിയുമായ പ്രൊഫ : എം കെ സാനു അന്തരിച്ചു. 98 വയസുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്ന സാനു മാഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയായിരുന്നു അന്ത്യം സംഭവിച്ചത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ആണ് അദ്ദേഹം ജനിച്ചത്. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച സാനു മാഷ് ലളിത ജീവിതശൈലി കൂടി മലയാളത്തിനു കാട്ടിത്തന്നിരുന്നു.