ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍ ഒഴിവ്

At Malayalam
1 Min Read

ഇടുക്കി ജില്ലയിലെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി ആരംഭിക്കുന്നതിൻ്റെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റ്, ലാബോറട്ടറി ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ആഗസ്റ്റ് 13 ന് രാവിലെ 10.30 ന് രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് അഭിമുഖം.

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ബിഫാം / ഡി ഫാമും പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും. ലാബോറട്ടറി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഡി എം എല്‍ റ്റിയും പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് വേണ്ട യോഗ്യതകൾ. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും അവയുടെ പകര്‍പ്പും സഹിതം നേരിട്ട് എത്തിച്ചേരണം. ഫോണ്‍ 04868 – 241529, 9947418189.

Share This Article
Leave a comment