കലാഭവൻ നവാസിൻ്റെ വേർപാടിൽ തേങ്ങി സഹപ്രവർത്തകർ

At Malayalam
1 Min Read

ചലച്ചിത്രനടനും ഗായകനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസിൻ്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടി അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ. 51 വയസായിരുന്നു നവാസിൻ്റെ പ്രായം. ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.‌

മിമിക്രിയിലൂടെ തന്നെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ ജ്യേഷ്ഠ സഹോദരൻ നിയാസ് ബക്കറും ചലച്ചിത്ര – ടെലിവിഷൻ രംഗത്തെ മികച്ച അഭിനേതാവാണ്.

സ്വന്തം ആരോഗ്യകാരങ്ങളിൽ നല്ല ശ്രദ്ധയുണ്ടായിരുന്ന നവാസിന് ഒരു വിധ ദുശീലങ്ങളും ഇല്ലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. ഭക്ഷണകാര്യങ്ങളിൽ നല്ല ചിട്ടയും കൃത്യമായ വ്യായാമവുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു എന്നും അവർ അനുസ്മരിച്ചു. കുതിരവട്ടം പപ്പുവിൻ്റെ ശബ്ദം അവതരിപ്പിച്ചാണ് മിമിക്രി രംഗത്ത് ശ്രദ്ധ നേടിയത്. മാട്ടുപ്പെട്ടി മച്ചാനിലെ അടക്കം വേഷങ്ങൾ സിനിമയിലും ശ്രദ്ധേയനാക്കിയിരുന്നു.

Share This Article
Leave a comment