റാപ്പർ വേടനെതിരെ യുവതി നൽകിയ മാനഭംഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്തു വന്നു. കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് അഞ്ചുതവണ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്.
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കി, വിളിച്ചാൽ ഫോൺ എടുക്കാതെയായി, മാനസികമായി തകർന്ന് താൻ ഡിപ്രഷനിലേക്ക് എത്തിപ്പെട്ടുവെന്നും യുവതി പറയുന്നു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നു പറഞ്ഞ യുവതി ഇവയുടെ അക്കൗണ്ട് വിവരങ്ങളും ഹാജരാക്കിയിട്ടുണ്ട്.
