ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : സെമിയിൽ നിന്ന് പിന്മാറി ഇന്ത്യൻ ടീം

At Malayalam
1 Min Read

ലെജൻഡ്‌സ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. പാക്കിസ്ഥാനെതിരെ കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ ഫൈനലിലെത്തി. ഏഷ്യ കപ്പിൽ കളിക്കാനുള്ള ബി സി സി ഐ തീരുമാനം വിവാദമായിരിക്കെയാണ് പിന്മാറ്റം.

നേരത്തെ ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ – പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണം നടന്നപ്പോള്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ഷഹീദ് അഫ്രീദി നയിക്കുന്ന പാക് ടീമിനെതിരെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ചാമ്പ്യൻസ് താരമായ ശിഖര്‍ ധവാന്‍ പിന്‍മാറിയതിനു പിന്നാലെ യുവരാജ് സിംഗ്, സുരേഷ് റെയ്ന, യൂസഫ് പത്താന്‍ അടക്കമുള്ളവര്‍ പിന്‍മാറിയിരുന്നു. തുടര്‍ന്നായിരുന്നു സംഘാടകര്‍ ഗ്രൂപ്പ് മത്സരം ഉപേക്ഷിച്ചത്.

Share This Article
Leave a comment