*തിരുവനന്തപുരത്തെ ഭൂമി തട്ടിപ്പു കേസിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗം അനന്തപുരി മണികണ്ഠൻ പിടിയിലായി. ബാംഗ്ലൂരിൽ നിന്നാണിയാൾ പിടിയിലായത്. ഏകദേശം അഞ്ചര കോടിയോളം വിലവരുന്ന ഭൂമിയാണ് ഇയാൾ വ്യാജരേഖയുണ്ടാക്കി സ്വന്തം പേരിലാക്കിയത്.
*ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യത. കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച എന്ന ജയിൽ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് പുതിയ നടപടിയുണ്ടാവുക.
*രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഛിദ്ര ശക്തികൾ തകർക്കാൻ ലക്ഷ്യം വയ്ക്കുന്നത് നമ്മുടെ സംസ്കാരത്തെയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ.