നിറപുത്തിരി പൂജകൾക്കായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളയാണ് നിറപുത്തരി. നാളെ പുലർച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ നടക്കും.
നിറപുത്തരിയ്ക്കായുള്ള നെൽക്കതിരുകളുമായി ഘോഷയാത്ര അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. നിറപുത്തരി പൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കുകയും ചെയ്യും.
