സ്വകാര്യ ബസുകൾ വീണ്ടും അനിശ്ചിതകാല പണിമുടക്ക് സമരത്തിലേക്കെന്ന് സൂചന. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് പരിഷ്ക്കരിക്കുന്ന വിഷയത്തിൽ ഗതാഗത സെക്രട്ടറി വിളിച്ചു ചേർത്ത യോഗം അനുനയത്തിലെത്താത്തതാണ് സമരത്തിന് കാരണം.
വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ചു രൂപയാക്കണമെന്ന നിലപാടിൽ ഉറച്ച് ബസുടമകൾ നിൽക്കുകയാണ്.നിരക്ക് വർധിപ്പിക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് വിദ്യാർത്ഥി സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.