മഴ ഇടവേള പ്രഖ്യാപിച്ചു , അലര്‍ട്ടുകള്‍ പിന്‍വലിച്ചു

At Malayalam
0 Min Read

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാക്കിയ സാഹചര്യത്തിലെ അന്തരീക്ഷ സ്ഥിതിഗതികൾ നീങ്ങിയതോടെ എല്ലാ ജില്ലകളിലും ഇന്ന് വെയില്‍ തെളിഞ്ഞു. വരുംദിവസങ്ങളിലും തെളിഞ്ഞ കാലാവസ്ഥ തുടരാനാണ് സാധ്യത.

രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ശക്തികുറഞ്ഞതും കേരള തീരം മുതല്‍ ഗുജറാത്തു വരെ നീണ്ടു നിന്ന ന്യൂനമര്‍ദപാത്തി ദുര്‍ബലമായതുമാണ് മഴ കുറയാന്‍ കാരണം. അതേസമയം കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിലെ മഴ അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ഓഗസ്റ്റ് ആദ്യവാരത്തോടെ മഴ തിരികെയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

Share This Article
Leave a comment