ജമ്മു കശ്മീരിൽ ഓപ്പറേഷൻ മഹാദേവ്

At Malayalam
1 Min Read

ജമ്മു കശ്മീരിലെ ലിദ്‌വാസിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യം മൂന്നു ഭീകരരെ വധിച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഓപ്പറേഷൻ മഹാദേവ് എന്ന പേരിലാണ് സൈന്യം ഭീകരർക്കെതിരായ നീക്കം നടത്തുന്നത്.

ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവവരം ലഭിച്ചതിനെത്തുടർന്ന് തുടർന്ന് മുൽനാർ മേഖലയിൽ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ലിദ്‌വാസ് മേഖലയിൽ രണ്ട് റൗണ്ട് വെടിയുതിർത്തതായി പി ടി ഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ ഭീകരർക്കായി പരിശോധന തുടരുകയാണെന്നും വാർത്താ ഏജൻസികൾ വ്യക്തമാക്കി. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാർ കോർപ്‌സ് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Leave a comment