ജർമനിയിൽ ട്രെയിൻ മറിഞ്ഞ് 4 മരണം

At Malayalam
1 Min Read

ജർമനിയിൽ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചതായി വിവരം. പ്രാദേശികമായി ഓടുന്ന വണ്ടിയാണ് പാളം തെറ്റിയതെന്നാണ് അറിയുന്നത്. അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായും അവിടന്നുള്ള മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. മ്യൂണിക്കിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള റീഡ്ലിംഗനിലാണ് അപകടം സംഭവിച്ചത്. തീവണ്ടിയിൽ നൂറിലധികം ആളുകൾ ഉണ്ടായിരുന്നതായാണ് അറിയുന്നത്.

നാലു പേർ അപകടത്തിൽ മരിച്ചതായും ഒട്ടനവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. കനത്ത മഴയും ചുഴലിക്കാറ്റുമാണ് അപകടത്തിന് വഴിവച്ചത്. ഇന്നലെ (ഞായർ)യാണ് അപകടം സംഭവിച്ചത്. ജർമൻ സമയം വൈകുന്നേരം ഏകദേശം ആറു മണിയോടെയാണത്രേ ദുരന്തം നടന്നത്.

അപകടം നടന്നിടത്തു നിന്ന് തൊട്ടടുത്ത സ്റ്റേഷനിലേക്ക് ഏകദേശം 100 കിലോമീറ്റർ അകലമുണ്ട്. തീവണ്ടിയുടെ രണ്ടു ബോഗികൾ തലകീഴായി മറിഞ്ഞിട്ടുണ്ട്. അപകട കാരണം കൃത്യമായി മനസിലാക്കാൻ അന്വേഷണം തുടങ്ങിയതായി അവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

- Advertisement -
Share This Article
Leave a comment