*തിരുവനന്തപുരം ഡി സി സി പ്രസിഡൻ്റിൻ്റെ ചുമതല എൻ ശക്തന് നൽകി. വിവാദ ഫോൺ സംഭാഷണം പുറത്ത് വന്നതോടെ പ്രസിഡൻ്റായിരുന്ന പാലോട് രവി രാജിവെച്ചതിനെ തുടർന്നാണ് പുതിയ ചുമതല. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, എം എൽ എ പദവികൾ വഹിച്ചിട്ടുണ്ട്.
*സി പിഎമ്മിൽ വിഭാഗീയത കടുത്ത നിന്ന നാളുകളിൽ വി എസ് അച്യുതാനന്ദനെ ക്യാപിറ്റൽ പണിഷ്മെന്റിന് വിധേയനാക്കണമെന്ന മട്ടിൽ പാർട്ടി സമ്മേളനത്തിൽ പ്രസംഗം ഉണ്ടായെന്നതു സത്യമാണെന്ന് സി പി എം നേതാവായിരുന്ന മുൻ എം എൽ എ പിരപ്പൻകോട് മുരളി പറഞ്ഞു.
*ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം: പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ, സി ബി സി ഐ അപലപിച്ചു.
*പാലോട് രവി തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, പക്ഷെ ഉപയോഗിക്കാൻ പാടില്ലാത്ത ചില വാക്കുകൾ സംഭാഷണത്തിൽ ഉപയോഗിച്ചുവെന്ന് തിരുവനന്തപുരം ഡി സി സിയുടെ പുതിയ പ്രസിഡന്റ് എൻ ശക്തൻ.