വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*കൊല്ലം പത്തനാപുരത്തെ സ്വകാര്യ ക്ലിനിക്കിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. കാരംമൂട് സ്വദേശി സൽദാനാണ് അറസ്റ്റിലായത്. ഉപദ്രവിക്കാൻ ശ്രമിച്ച ഇയാളിൽ നിന്ന് വനിതാ ഡോക്ടർ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

*മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് സെഞ്ചുറി. പരമ്പരയി ലെ നാലാം സെഞ്ചുറിയാണിത്. എന്നാലും ലീഡിനായി ഇന്ത്യ പൊരുതുകയാണ്.

*മലപ്പുറം ജില്ലയിലെ വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതായി വിവരം.

*ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കീഴാറ്റിങ്ങൽ ബി വി യു പി സ്കൂളിലെ കൃഷ്ണ (12) യെ ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്.

- Advertisement -

*പത്തനംതിട്ട ജില്ലയിലെ നെല്ലിക്കല്ലിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് അപകടം നടന്നതായി വിവരം. സംഭവത്തിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.

*സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന മെഗാ ബമ്പറായ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ രാവിലെ 11 ന് മന്ത്രി കെ എൻ ബാലഗോപാൽ തിരുവനന്തപുരത്ത് നിർവഹിക്കും. 25 കോടി രൂപയാണ് ഇത്തവണത്തെ ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം.

Share This Article
Leave a comment