മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിഞ്ഞതിനെ തുടർന്ന് കുഴിയിലേക്കു വീണ ലോറിയിൽ ഉണ്ടായിരുന്ന അന്തോണിയാർ കോളനി സ്വദേശി ഗണേശൻ ആണ് മരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനു സമീപത്തായാണ് അപകടം സംഭവിച്ചത്. ദേവികുളത്ത് നിന്നു മൂന്നാറിലേക്ക് വരികായായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
റോഡിലെ മണ്ണ് ഇളകിയതിനെ തുടർന്ന് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് ഗണേശനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലോറിയിൽ ഗണേശൻ മത്രമാണ് ഉണ്ടായിരുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
