ബംഗളുരുവിൽ കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ പിതൃ സഹോദരൻ പൊലിസ് പിടിയിലായി. ഒമ്പതും ഏഴും വയസുള്ള 2 കുഞ്ഞുങ്ങളെയാണ് ഹെബ്ബഗൊഡി സ്വദേശിയായ കാസിം എന്ന യുവാവ് ഇടിച്ചും അടിച്ചും കൊന്നത്. ഇയാളുടെ ജ്യേഷ്ഠ സഹോദരനായ ചാന്ദ് പാഷയുടെ കുട്ടികളെയാണ് ഇയാൾ വക വരുത്തിയത്. പാഷയുടെ അഞ്ചു വയസുകാരനായ മറ്റൊരു കുട്ടി ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കൊലപാതകങ്ങൾ നടന്നതെന്ന് പൊലിസ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളായ ചാന്ദ് പാഷയും ഭാര്യയും പുറത്ത് ജോലിക്കു പോയിരുന്ന സമയത്താണ് അരും കൊല നടന്നത്. കുട്ടികളുടെ അമ്മൂമ്മ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പച്ചക്കറി വാങ്ങാൻ പുറത്തു പോയ സമയത്താണ് ഇയാൾ കൊല നടത്തിയത്. കാസിമിന് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.