സ്പോട്ട് അഡ്മിഷൻ

At Malayalam
1 Min Read

മൂന്നു വർഷത്തെ റെഗുലർ ഡിപ്ലോമ പ്രവേശനത്തിനായി നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 31 നു രാവിലെ 9 മണി മുതൽ കോളേജിലാണ് അഡ്മിഷൻ നടക്കുക. 2025 – 26 വർഷത്തേക്കുള്ള ഡിപ്ലോമ പ്രവേശനത്തിൽ ഓൺലൈനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രൊസ്പെക്ടസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും (ഒരു ലക്ഷത്തിനു താഴെ വരുമാനമുള്ളവർ 1,000 രൂപയും ഒരു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 4,215 രൂപയും ) പിടിഎ ഫണ്ട്, പ്ലേസ്മെന്റ് (2,750 രൂപ ) ഉൾപ്പെടെ രക്ഷകർത്താവിനോടൊപ്പം കൃത്യ സമയത്ത് എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് : www.polyadmission.org/let.

Share This Article
Leave a comment