പാലോട് രവിയെ രാജിവയ്പ്പിച്ചു , ജലീലിനെ പുറത്താക്കി

At Malayalam
1 Min Read

തിരുവനന്തപുരം ഡി സി സി പ്രസിഡൻ്റ് പാലോട് രവി രാജിവച്ചു. വിവാദ ഫോൺ സംഭാഷണത്തിനു പിന്നാലെയായാണ് അദ്ദേഹം രാജി സമർപ്പിച്ചത്. എ ഐ സി സി നിർദ്ദേശപ്രകാരം കെ പി സി സി പാലോട് രവിയോട് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പാലോട് രവിയോട് ഫോണിൽ സംസാരിച്ച ജലീലിനെയും കോൺഗ്രസിൽ നിന്നു പുറത്താക്കി.

തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ തന്നെ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സണ്ണി ജോസഫ് അറിയിച്ചു.

Share This Article
Leave a comment