സ്‌പോട്ട് അഡ്മിഷൻ

At Malayalam
2 Min Read

കണ്ണൂരിലെ വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തലശ്ശേരി കോളജിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി എസ്‌ സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം. 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് ജൂലൈ 25, 26 തീയതികളിൽ സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം.

അലോട്ട്മെന്റിൽ നിന്നും പുറത്തായവർക്കും ഇതിനകം പ്രവേശനം നേടിയവർക്കും സേ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ വിജയച്ചവർക്കും ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്കും അപേക്ഷ നൽകാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷിക്കാം. ഫോൺ : 9567463159, 7293554722

ലൈബ്രേറിയൻ ഒഴിവ്

കണ്ണൂരിലെ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പട്ടുവം കയ്യംതടത്ത് പ്രവർത്തിക്കുന്ന സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ലൈബ്രേറിയൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ലൈബ്രറിയൻ സയൻസിൽ ഡിഗ്രി, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ ജോലി പരിചയമുള്ള 20 നും 36 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

- Advertisement -

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അസ്സൽ പകർപ്പുകൾ, തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 26 ന് രാവിലെ 11 മണിക്ക് കണ്ണൂർ എം ആർ എസ് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ : 0460 – 2996794

അഭിമുഖം 31 ന്

കണ്ണൂർ ജില്ലാ ആശുപത്രി ജില്ലാ ലിംബ് ഫിറ്റിങ്ങ് സെന്ററിൽ റീഹാബിലിറ്റേഷൻ ടെക്‌നീഷ്യൻ ആന്റ് പ്രോസ്‌തെറ്റിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബാച്ചിലർ ഓഫ് റീഹാബിലിറ്റേഷൻ ടെക്‌നോളജി പ്രോസ്‌തെറ്റിസ്റ്റ് ആന്റ് ഓർത്തോട്ടിക്‌സ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ ടെക്‌നോളജി പ്രോസ്‌തെറ്റിസ്റ്റ് ആന്റ് ഓർത്തോട്ടിക്‌സ് യോഗ്യതയുള്ള 60 വയസ്സ് കവിയാത്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കൃത്രിമ അവയവ നിർമ്മാണ മേഖലയിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ളവരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ യോഗ്യത, മേൽ വിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂലൈ 31 ന് രാവിലെ 10ന് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

അസാപ് ഇംഗ്ലീഷ് കോഴ്‌സ്

അസാപ് കേരള കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇംഗ്ലീഷ് പഠിക്കാൻ അവസരം. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. https://forms.gle/bb8iQGxZQC5tWRT7A ലിങ്ക് വഴി അപേക്ഷിക്കണം. ഫോൺ: 7907828369, 8593892913

- Advertisement -

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതിന് യന്ത്രവൽകൃത ഫൈബർ യാനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 31 ന് ഉച്ചയ്ക്കു മൂന്നിനകം കണ്ണൂർ മാപ്പിള ബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ : 0497 – 2731081

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment