കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് / ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.
പ്രായപരിധി : 18 – 30. എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 4. ഫോണ്‍ : 0495 – 2430799.
ഇലക്ട്രീഷ്യന്‍ ഇന്റര്‍വ്യൂ
കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കുന്നു. പരമാവധി 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് ഓഫീസ് വഴി നിയമനം ഉണ്ടാകുന്നത് വരെയോ ആകും നിയമനം.
അപേക്ഷകര്‍ എന്‍ ടി സി വയര്‍മാന്‍സ് ഇന്‍ ട്രേഡ് ഇലക്ട്രീഷ്യന്‍ / വയര്‍മാന്‍ ലൈസന്‍സ് ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29 ന് രാവിലെ 11ന് മൃഗസംരക്ഷണ ഓഫീസില്‍ വാക് – ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍ : 0495 – 2768075.
ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍
കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളജില്‍ എച്ച് ഡി എസിനു കീഴില്‍ ഒരു വര്‍ഷത്തേക്ക് ഓക്‌സിജന്‍ പ്ലാന്റ് ഓപറേറ്ററെ നിയമിക്കുന്നു. യോഗ്യത : ബയോ മെഡിക്കല്‍ എഞ്ചിനീയറിങ് /മെഡിക്കല്‍ ഇലക്ട്രോണിക്സ് / മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും മെഡിക്കല്‍ ഗ്യാസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും / ഐ ടി ഐയും മെഡിക്കല്‍ ഗ്യാസ് കമ്പനികളിലോ ഓക്സിജന്‍ പ്ലാന്റിലോ മെഡിക്കല്‍ ഗ്യാസ് ഓപറേഷനിലോ പ്രവൃത്തി പരിചയവും. ജൂലൈ 25 ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച് ഡി എസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍ : 0495 – 2355900.